ബൈക്കും കാറും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു





വയനാട്: കല്‍പ്പറ്റ കൈനാട്ടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.മേപ്പാടി വിത്തുകാട് സ്വദേശികളായ കള്ളിവളപ്പില്‍ ഗിരീഷിന്‍റെ മകന്‍ വിഷ്ണു (20), മംഗളത്തൊടിയില്‍ ഷോബിനിയുടെ മകന്‍ സിബിത്ത് കുമാര്‍ (23) എന്നിവരാണ് മരണപ്പെട്ടത്.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും, സിബിത്തിനെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Previous Post Next Post