പാമ്പാടി : പാമ്പാടിയിൽ വിവിധ വീടുകളിൽ അവരുടേതല്ലാത്ത കുട്ടികളുടെ വസ്ത്രം കണ്ടതായി പരാതി
പാമ്പാടി പഞ്ചായത്ത് 21 ആം വാർഡ് (പത്താഴക്കുഴി) ഇല്ലിവളവ് ഭാഗത്ത് 3 വീടുകളിൽ അവരുടേതല്ലാത്ത കുട്ടികളുടെ വസ്ത്രം കണ്ടതായി അറിയിച്ചിട്ടുണ്ട് ഒരു വീട്ടിൽ സ്കൂട്ടറിൽ പട്ടുപാവാട വിരിച്ചിട്ടിരിക്കുന്നു അതുപോലെ അടുത്ത വീട്ടിൽ അയയിലും മറ്റൊരു വീട്ടിൽ കസേരയിലും വിരിച്ചിട്ടിരിക്കുന്നു
ഇരുപതാം വാർഡിൽ ചിരട്ടേപ്പറമ്പിൽ ഭാഗത്ത് കാറിൻ്റെ മുകളിൽ നിന്നും സാരിയും ലഭിച്ചു 12/8/2026 ( ഇന്നലെ ) രാത്രിയാണ് ഇത് സംഭവിച്ചിട്ടുള്ളത്
ചെറിയ കുട്ടികൾ ഉള്ള ഏരിയയിൽ ആണ് ഇത് സംഭവിച്ചിട്ടുള്ളത്
ആയതിനാൽ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് പഞ്ചായത്ത് അധികാരികൾ അറിയിച്ചിട്ടുണ്ട്