അഞ്ചലില്‍ വീട്ടമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി





കൊല്ലം : അഞ്ചൽ ഇടമുളയ്ക്കലില്‍ വീട്ടമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി.
കൈപ്പള്ളി തൊള്ളൂര്‍ മാധവത്തില്‍ സജി കുമാറിന്റെ ഭാര്യ സജിത (36) യാണ് കിണറ്റില്‍ ചാടി മരിച്ചത്.

ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ഉടന്‍ തന്നെ സജിതയെ കിണറ്റില്‍ നിന്നും പുറത്തെടുത്ത് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ അറിയാന്‍ കഴിയുവെന്നും പോലീസ് പറഞ്ഞു.
ആരോമല്‍, അര്‍ജുന്‍ എന്നിവര്‍ മക്കളാണ്.
Previous Post Next Post