മെഡി. കോളേജ് അസിസ്‌റ്റന്റ് കമീഷണർ കെ സുദർശന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്‌ജിൽ നടത്തിയ പരിശോധനയിലാണ് ഇവരും അറസ്റ്റിലായത്. ഇവരിൽ നിന്ന് അര ഗ്രാമിലധികം എംഡിഎംഎയും നൂറ് ഗ്രാം കഞ്ചാവും സിറിഞ്ചുകളും കണ്ടെടുത്തിട്ടുണ്ട്. കൊച്ചിയിൽ ടെക്‌സ്‌റ്റൈൽ ജീവനക്കാരിയായ യുവതി ലഹരിമരുന്ന് സംഘത്തിന്റെ കാരിയറായി പ്രവർത്തിക്കുന്നെന്ന സംശയം പൊലീസിനുണ്ട്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. കൊച്ചിയിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. മെഡിക്കൽ കോളേജിലെ എസ്‌ഐമാരായ എ രമേഷ്‌കുമാർ, വി വി ദീപ്‌തി എന്നിവരും റെയ്‌ഡിന് നേതൃത്വം നൽകി.