തലസ്ഥാനം കീഴടക്കി കേരളത്തിലെ പ്രൊഫഷണൽ കലാകാരൻമാർ; വ്യത്യസ്ത സമരത്തിന് സാക്ഷ്യം വഹിച്ച് അനന്തപുരി




തിരുവനന്തപുരം  : സാംസ്കാരിക കേരളത്തിന്റെ മുഖശ്രീയായ കലാലോകത്തിൻ്റെ കണ്ണീർ തുള്ളികളാൽ അനന്തപത്മനാഭൻ്റെ മണ്ണ് നനഞ്ഞു.

 കോഡ് കാലത്ത് വേദികൾ നഷ്ടപ്പെട്ട കലാകാരൻമാരുടെ അതിജീവന സമരത്തിന് ഇന്ന് തലസ്ഥാനം സാക്ഷിയായി.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് കലയെ ജീവനോപാധി ആക്കിയ കലാകാരൻമാർ നടത്തിയ  പ്രതിഷേധ യാത്ര കേരളത്തിന്റെ ആത്മാവ് തുറന്ന് കാണിക്കുന്നതായിരുന്നു.

കൈരളിയുടെ ഹൃദയത്തിൻ സ്ഥിരപ്രതിഷ്ഠ നേടിയ   കലാകാരൻമാരും
സമതികളും അനന്തപുരിയിൽ ഒത്തുചേർന്നപ്പോൾ അത് തിരുവനന്തപുരം നിവാസികൾക്ക് പുതിയ അനുഭവമാണ് നൽകിയത്.

പഴകിപ്പതിഞ്ഞ മുദ്രാവാക്യങ്ങളല്ല ഈ പ്രതിഷേധത്തിൽ ഉയർന്നത്, വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിനുള്ള പിന്തുണ തേടലായിരുന്നു കലാകാരൻമാരുടെ ഒത്തുചേരൽ പ്രകടിപ്പിച്ചത്.

വിവിധ തരത്തിലുള്ള ഫ്ലോട്ടുകൾ , നാദസ്വരം ,ശിങ്കാരിമേളം , നാസിക് ഡോൾ , ബാൻറ് സെറ്റ് , തെയ്യം , നിലക്കാവടി , പൂക്കാവടി വിവിധ വേഷങ്ങൾ , ഉയരമുള്ള ബൊമ്മകൾ തുടങ്ങി അനന്തപുരിയെ അക്ഷരാർത്ഥത്തിൽ ഒരു പൂരപ്പറമ്പായി മാറ്റി.  അതിജീവന സംഭരണിയിൽ നാടക സംഘടനകൾ ,മാജിക് സംഘടനകൾ , നൃത്തനാടക സംഘടനകൾ ,നാടൻ പാട്ട് സംഘടനകൾ ,ഗാനമേള സംഘടനകൾ , മറ്റ് ഇതര സംഘടനാ പ്രവർത്തകർ സംയുക്തമായി നടത്തിയ സമരം ജനങ്ങളും ഏറ്റെടുത്തു.

 എറ്റവും മുമ്പിലായി പ്രശസ്ത മജീഷ്യൻ സാമ്രാജ് ഇരു കണ്ണുകളും മൂടിക്കെട്ടി തുറന്ന ജീപ്പ് ഓടിച്ചു തൊട്ടുപിന്നിൽ കേരളത്തിലെ പ്രമുഖ മാന്ത്രികർ കണ്ണുകൾ മൂടിക്കെട്ടി ബൈക്ക് ഓടിച്ചു.

സമാപന സമ്മേളം വൈക്കൽ മധുവിൻ്റെ അധ്യക്ഷതയിൽ മജീഷ്യൻ സാമ്രാജ് ഉത്ഘാടനം ചെയ്തു 
കൂടാതെ കലാസമതികളുടെ നെടുംതൂണായ കേരളത്തിലെ പ്രമുഖ  ഏജൻസി സംഘടനകളും  രാഷ്ട്രീയം മറന്ന് സമര പരിപാടിക്ക് നേതൃനിരയിൽ ഉണ്ടായിരുന്നു. .....
അതിനിടയിൽ ഈ സമരത്തിൻ്റെ നേതൃത്തവും ആശയവും ഏറ്റെടുക്കാൻ സ്റ്റീഫൻ ദേവസ്യ എന്ന വ്യക്തി വന്നത് സാമൂഹൃ മാധ്യമങ്ങളിൽ വൈറലായി താൻ സ്പീക്കറെ കണ്ടെന്നും ഫോണിൽ സംസാരിച്ചെന്നും താൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് ഈ കാര്യം ഗവൺമെൻ്റിൻ്റ ശ്രദ്ധയിൽ പ്പെടുത്തി എന്നും പറയുന്ന ശബ്ദരേഖ ഒട്ടേറെ വിശമർശനങ്ങൾ ഉയത്തിയിട്ടുണ്ട് ഇത് കണ്ട ട്രോളൻന്മാർ ട്രോളുകൾ കൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ നിറച്ചു ( ഒരു ട്രോൾ ചുവടെ കാണാം ) 
കഴിഞ്ഞ 30 ന് കേരളത്തിലെ 200 ന്…  അടുത്ത് കലാകാരൻ ന്മാർ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഒത്തുചേരുകയും തുടർന്ന് '7 ന് സമര പരിപാടി പ്രഖ്യാപിക്കുകയുമായിരുന്നു 
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും 
 രാവിലെ 11: 30 ന് ആരംഭിച്ച  അതിജീവന കലാസംഗമം  സെക്രട്ടറിയേറ്റിന് മുന്നിൽ 12.മണിയോടെ  എത്തി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള  പ്രൊഫഷണൽ കലാകാരന്മാരും ഈ അതിജീവന കലാ സംഗമത്തിൽ പങ്കെടുത്തു.
.
Previous Post Next Post