രോഗബാധ വന്നവർക്ക് ഒമിക്രോണിൽനിന്ന് ശക്തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം


ബെയ്ജിങ്: കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കുകയും നേരത്തേ രോഗബാധയുണ്ടാകുകയും ചെയ്തവർക്ക് ഒമിക്രോൺ വകഭേദത്തിൽനിന്നും ശക്തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം._ _എന്നാൽ മറ്റു വകഭേദങ്ങളെക്കാൾ ഒമിക്രോൺ അപകടം വിതയ്ക്കുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി._ _എമെർജിങ് മൈക്രോബ്സ് ആൻഡ് ഇൻഫെക്ഷൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്._

_ചൈനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ആൻഡ് ഡ്രഗ് കൺട്രോളിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ._ _രോഗമുക്തി നേടിയ 28 പേരുടെ സാംപിളുകളാണ് ഗവേഷകർ പരിശോധിച്ചത്. “വാക്സിനെടുത്ത, കോവിഡ് വന്നിട്ടുള്ളവരുടെ രോഗപ്രതിരോധശേഷിയിൽ ഒമിക്രോൺ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്._ _എന്നാൽ ഒമിക്രോണിനെതിരായ പ്രതിരോധശേഷി ഇപ്പോഴും ശക്തമായിത്തന്നെ തുടരുന്നുണ്ട്,” പഠനത്തിന് നേതൃത്വംനൽകിയ യൗഷുൻ വാങ് പറഞ്ഞു._

_രോഗമുക്തിനേടി ആറുമാസങ്ങൾക്കുശേഷം വാക്സിൻ പ്രതിരോധം ക്രമാതീതമായി കുറയുന്നുമുണ്ട്._ _വിശദമായ പഠനങ്ങൾ ഈ വിഷയത്തിൽ ആവശ്യമാണെന്നും ഗവേഷകർ ചൂണ്ടികാട്ടുന്നു._

Previous Post Next Post