കോട്ടയത്തെ ദമ്പതികളുടെ തിരോധാനം; ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പറക്കുളത്തിൽ തെരച്ചിൽ തുടങ്ങി






പ്രതീകാത്മക ചിത്രം


കോട്ടയം: താഴത്തങ്ങാടിയിൽ നിന്നും നാല് വർഷം മുമ്പ് കാറിന് ഒപ്പം കാണാതായ ദമ്പതികളെക്കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് വീണ്ടും ആരംഭിച്ചു.

ഇതിന്റെ ഭാഗമായി മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തിൽ ഫയർഫോഴ്സിന്റെ സഹായത്തോടെ തെരച്ചിൽ തുടങ്ങി.

മുമ്പ് ഒരു കൊലപാതകത്തിന്റെ തെളിവ് ലഭ്യമായത് ഈ പാറക്കുളത്തിൽ നടത്തിയ തെരച്ചിലിലൂടെയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ തെരച്ചിൽ നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സ്കൂബാ ഡൈവേഴ്സിന്റെ സഹായത്താൽ മുമ്പ് മീനച്ചിലാറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല .
Previous Post Next Post