അഴീക്കലില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു








കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കടലില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.ബോട്ടിലുണ്ടായിരുന്ന ഒന്‍പതുപേരെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.

വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീപിടിച്ചത്. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഗ്യാസ് ലീക്കായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


Previous Post Next Post