തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ പിജി ഡോക്ടർമാർ ഇന്ന് മുതൽ ആരംഭിക്കാനിരുന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രിയുമായി പിജി ഡോക്ടേഴ്സ് സംഘടനാ പ്രതിനിധികൾ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നോൺ അക്കാദമിക്ക് ജൂനിയർ റെസിഡന്റ്‌സ് ഡോക്ഡേഴ്സിനെ നിയമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
രണ്ട് ദിവസത്തിനുള്ളിൽ നിയമനം നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി പി ജി ഡോക്ഡേഴ്സ് അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. പി.ജി ഡോക്ടര്‍മാരുടെ ആവശ്യം ന്യായമെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു..