'നമ്മുടെ രാഷ്ട്രപതി കരുതലുളളയാളാണ്; വെയിലത്തു നിന്ന നമ്മളെ പരിഗണിച്ചല്ലോ'



കാസര്‍കോട് :  സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 3.23 ബേക്കലില്‍നിന്നു പെരിയ കേന്ദ്ര സര്‍വകലാശാലയിലേക്കുളള രാഷ്ട്രപതിയുടെ വാഹനവ്യൂഹം ചട്ടഞ്ചാല്‍ റോഡിലേക്കു കടന്നു പോകാന്‍ കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാത ബ്ലോക്ക് ചെയ്തിരുന്നു. വെയിലില്‍ കാത്തുനിന്ന് യാത്രക്കാരും കുറച്ചു വലഞ്ഞു.

എന്നാല്‍ കളനാട്-ചട്ടഞ്ചാല്‍ റോഡിലേക്കു കയറിയ വാഹനവ്യഹം പെട്ടെന്നു നിര്‍ത്തി. എന്തെങ്കിലും പ്രശ്‌നമുണ്ടായോ എന്ന ആശങ്ക. സുരക്ഷക ജീവനക്കാര്‍ പുറത്തിറങ്ങി രാഷ്ട്രപതിയുടെ വാഹനത്തിന്റെ വാതില്‍ തുറന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുറത്തിറങ്ങി.
വഴിയരികില്‍ സുരക്ഷ വേലിക്കപ്പുറം കാത്തുനിന്ന നാട്ടുകാരെയും യാത്രക്കാരെയും പുഞ്ചിരിയോടെ കയ്യുര്‍ത്തി അഭിവാദ്യം ചെയ്തു. ആളുകള്‍ ആഹ്‌ള്ദത്താല്‍ ആര്‍പ്പു വിളിച്ചു.
രാഷ്ട്രപതി കടന്നുപോകുമെന്ന് അറിയാമെങ്കിലും ഇറങ്ങുമെന്ന് ആരും കരുതിയില്ല. 'നമ്മുടെ രാഷ്ട്രപതി കരുതലുളളയാളാണ്'. 'വെയിലത്തു നിന്ന നമ്മളെ ഒന്നു പരിഗണിച്ചല്ലോ'. കണ്ടു നിന്ന ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു.


أحدث أقدم