കോട്ടയം പുതുപ്പള്ളിക്ക് സമീപം ഭാര്യ ഭർത്താവിനെ പുലർച്ചെ വെട്ടിക്കൊന്നു.. നടുക്കം മാറാതെ നാട്ടുകാർ


പാമ്പാടി : പുതുപ്പള്ളി കാഞ്ഞിരത്തുംമൂട്ടിൽ മാനസിക രോഗിയായ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു.

കാഞ്ഞിരത്തുംമൂട് പടനിലത്ത് സിജി (45) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ   ആയിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഭാര്യ റോസന്ന മകനൊപ്പം വീട്ടിൽ നിന്നും ഇറങ്ങിപ്പോയി 
മാനസിക പ്രശ്‌നങ്ങൾ ഉള്ള റോസന്ന വീട് വിട്ട് പോകുന്നത് സാധാരണമാണെന്ന് നാട്ടുകാർ പറഞ്ഞു 
രാവിലെ വീട്ടിൽ നിന്നും ആളനക്കം ഇല്ലാതെ വന്നപ്പോൾ നാട്ടുകാരുടെ അന്യോഷണത്തിലാണ് മൃതദേഹം കണ്ടത് പോലീസ് മേൽനടപടി സ്വീകരിച്ചു
Previous Post Next Post