നെയ്യാറ്റിന്‍കര: വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം കുഞ്ഞിനെ എടുത്തുകൊണ്ട് പോയ അയല്‍വാസിയായ യുവാവിനെ പോലീസ് പിടികൂടി. വഴുതൂര്‍ രവി മന്ദിരത്തില്‍ നീന എന്ന 65കാരിക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ വഴുതൂര്‍ കല്പിതത്തില്‍ കിരണ്‍ എന്ന 26കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ ലഹരിക്ക് അടിമയെന്ന് പോലീസ് പറഞ്ഞ്._
_ചൊവ്വാഴ്ചയായിരുന്നു സംഭവമുണ്ടായത്. മകന്‍ വൈശാഖിന്റെ രണ്ടര വയസ്സുള്ള മകനുമായി ഗേറ്റിനടുത്ത് നില്‍ക്കുകയായിരുന്നു നീന. പെട്ടെന്ന കിരണ്‍ വെട്ടുകത്തിയുമായി എത്തി നീനിയെ ആക്രമിച്ച് കുഞ്ഞിനെ എടുത്ത് സ്വന്തം മുറിയിലേക്ക് പോയി. നീനയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്._
നീന നാട്ടുകാരെ വിളിച്ച് കാര്യം അറിയിച്ചു. തുടര്‍ന്ന് പോലീസും അഗ്നി രക്ഷാ സേനയും എത്തി. വീടിന്റെ പുറം വാതില്‍ തുറന്ന് അകത്തു കടന്നാണ് പ്രതിയെ പോലീസ് കീഴ്‌പെടുത്തി കുഞ്ഞിനെ രക്ഷിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു._