കോഴിക്കോട് : അമ്മയെ വധിക്കാന്‍ സഹായിച്ചയാളെ കൊലപ്പെടുത്തിയ പ്രതി മൃതദേഹം കഷ്ണങ്ങളാക്കിയത് മൃഗവേട്ടയിലെ അറിവുവെച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
മണാശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതി വെസ്റ്റ് മണാശ്ശേരി സൗപര്‍ണികയില്‍ പി.വി. ബിര്‍ജു മുമ്പ് കാട്ടില്‍ പോയി മൃഗങ്ങളെ കൊന്ന് കഷ്ണങ്ങളാക്കിയിരുന്നു. ഈ പരിചയമാണ് നേരത്തെ അമ്മ ജയവല്ലിയെ വധിക്കാന്‍ സഹായിച്ച ഇസ്മാഈലിനെ കൊലപ്പെടുത്തി മൃതദേഹത്തിലെ കൈകാലുകളും തലയും അറുത്തുമാറ്റി വിവിധയിടങ്ങളില്‍ തള്ളാന്‍ പ്രതിയെ പ്രേരിപ്പിച്ചത്.
ഡിവൈ.എസ്.പി ടി. സജീവെന്റ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഐ.ജി രാഹുല്‍ ആര്. നായര്‍ക്ക് നല്‍കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. തുടര്‍ന്ന് കേസിെന്റ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.
സ്വത്ത് കൈക്കലാക്കാന്‍ ബിര്‍ജു മലപ്പുറം വണ്ടൂര്‍ സ്വദേശി പുതിയോത്ത് ഇസ്മാഈലിെന്റ സഹായത്തോെട 2016 മാര്‍ച്ച് 15ന് അമ്മ ജയവല്ലിയെ വീട്ടില്‍വെച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തി കെട്ടിത്തൂക്കി തൂങ്ങിമരിച്ചെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു.
കൊലക്ക് സഹായിച്ച ഇസ്മാഈലിന് രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്ത ബിര്‍ജു 10,000 രൂപ നല്‍കുകയും ചെയ്തിരുന്നു. ബാക്കി തുകക്ക് ഇസ്മാഈല്‍ ബന്ധപ്പെടുകയും പണം തന്നില്ലെങ്കില്‍ അമ്മയുടെ മരണം െകാലപാതകമാെണന്ന് പൊലീസിനോട് പറയുമെന്നും ഭീഷണിപ്പെടുത്തി.
ഇതോടെയാണ് ഇസ്മാഈലിനെയും വധിക്കാന്‍ ബിര്‍ജു തീരുമാനിച്ചത്. തുടര്‍ന്ന് പണം നല്‍കാമെന്നുപറഞ്ഞ് 2017 ജൂണ്‍ 18ന് വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യംനല്‍കി അബോധാവസ്ഥയിലാക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കെട്ടാങ്ങലിലെ കടയില്‍നിന്ന് തെര്‍മോകോള്‍ മുറിക്കുന്ന കത്തി വാങ്ങി മൃതദേഹം കഷ്ണങ്ങളാക്കി ഒരുഭാഗം ചാക്കില്‍കെട്ടി ബൈക്കില്‍ കൊണ്ടുപോയി കാരശ്ശേരി ഗേറ്റുംപടി തൊണ്ടിമ്മല്‍ റോഡിലും ബാക്കി ഇരുവഴിഞ്ഞി പുഴയിലുമെറിഞ്ഞു.
ശരീരഭാഗങ്ങള്‍ 2017 ജൂണ്‍ 28നും ആഗസ്റ്റ് 13നും ഇടയില്‍ കാരശ്ശേരിയില്നിന്നും ചാലിയാര്‍ തീരത്തുനിന്നും ലഭിച്ചതോെടയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഡി.എന്‍.എ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ ഒരാളുടേതെന്ന് വ്യക്തമായെങ്കിലും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. കാണാതായ ആളുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഇസ്മാഈലിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
2020 ജനുവരി 16ന് ഗൂഡല്ലൂരില്‍നിന്ന് അറസ്റ്റിലായതോെടയാണ് ഇസ്മായിലിനെ െകാലപ്പെടുത്തിയത് അമ്മയെ കൊന്നകാര്യം പുറത്തറിയാതിരിക്കാനാണെന്ന് വെളിപ്പെടുത്തിയത്. കേസില്‍ 120 സാക്ഷികളുണ്ടെങ്കിലും ദൃക്സാക്ഷികളില്ല. ജാമ്യത്തിലിറങ്ങിയ പ്രതി ഇപ്പോള്‍ ഗൂഡല്ലൂരിലാണ് താമസം.