ഓൺലൈൻ ടിക്കറ്റ് റിസർവേഷനും, ടിക്കറ്റ് ക്യാൻസലേഷനും ഇളവ് പ്രഖ്യാപിച്ച് കെഎസ്ആർറ്റിസി





തിരുവനന്തപുരം :   ഓൺലൈൻ ടിക്കറ്റ് റിസർവേഷനും, ടിക്കറ്റ് ക്യാൻസലേഷനും ഇളവ് പ്രഖ്യാപിച്ച് കെഎസ്ആർറ്റിസി.

ജനുവരി ഒന്നുമുതൽ തീരുമാനം നടപ്പിലാകും. നിലവിൽ ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്യുന്നതിനുള്ള റിസർവേഷൻ നിരക്ക് 30 രൂപയാണ്. 

ഇത് 10 രൂപയായി കുറച്ചു. കൂടാതെ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ക്യാൻസലേഷൻ ചാർജ് ഈടാക്കുകയുമില്ല ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ ക്യാൻസലേഷൻ അനുവദിക്കില്ല. 

72 മണിക്കൂറിനും 48 മണിക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും 48 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിൽ 25 ശതമാനം, 24 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിൽ 40 ശതമാനം, 12 മണിക്കൂറിനും രണ്ട് മണിക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 50 ശതമാനവും ക്യാൻസലേഷൻ നിരക്ക് നൽകിയിൽ മതിയാകും.

أحدث أقدم