ആലപ്പുഴ : സി പി എം തിരുവല്ല പെരിങ്ങമല ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ ഇന്നലെ രാത്രി എട്ട് മണിയോടെ വീടിനു സമീപം വച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പൊലീസ് പിടിയിലായി.
ആലപ്പുഴ കരുവാറ്റയിൽ നിന്നും
ജിഷ്ണു, നന്ദു, പ്രമോദ്,ജിനാസ് എന്നവരാണ് പിടിയിലായത്.
തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ചാണ് കൊലപാതകം നടന്നത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുംമുമ്പ് തന്നെ മരിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തിരുവല്ലയിൽ തുടങ്ങി.