ദേശിയ പാതയിൽ എരമല്ലൂരിൽ ലോറിക്ക് പിന്നിൽ മുട്ട വണ്ടി ഇടിച്ച് ക്ലീനർ മരിച്ചു






അരൂർ (ആലപ്പുഴ) : ദേശിയ പാതയിൽ എരമല്ലൂരിൽ ലോറിക്ക് പിന്നിൽ മുട്ട വണ്ടി ഇടിച്ച് ക്ലീനർ മരിച്ചു.
കാൽ നടയാത്രികനും ഡ്രൈവർക്കും പരുക്ക്. മുട്ടവണ്ടിയുടെ ക്ലീനർ തിരുവനന്തപുരം സ്വദേശി ധനേഷ് (25) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ കാൽ നടയാത്രകനായ എരമല്ലൂർ ദേവകി ഭവനിൽ ശ്രീകുമാർ (52),മുട്ടവണ്ടിയുടെ ഡ്രൈവർ കൊല്ലം കടക്കൽ ഫെമീനാ മൻസിലിൽ
അബിൻഷ (26)എന്നിവരെ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ശ്രീകുമാറിനെ ന്യൂറോ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അബിൻഷാക്ക് ചെറിയ പരുക്ക് ആയതിനാൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.

 ചേർത്തലയിൽ നിന്ന് സേലത്തേക്ക് പോവുകയായിരുന്ന ലൈലാന്റ് ലോറിക്ക് പിന്നിലാണ് മുട്ടവണ്ടി ഇടിച്ചത്. കാൽ നടയാത്രികനായ ശ്രീകുമാറിനെ ഇടിച്ച് നിയന്തണം തെറ്റി നിർത്തിയിട്ടിരുന്ന ലൈലാന്റ് ലോറിക്ക് പിന്നിൽ മുട്ടവണ്ടി ഇടിക്കുകയായിരുന്നു. തെക്ക് നിന്ന് വടക്കോട്ട് വരികയായിരുന്നു ലോറി . ദേശീയ പാതയിൽ എരമല്ലൂർ കവലക്ക് വടക്കുവശം പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. 

ധനേഷിനെ ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


أحدث أقدم