ലോറിയും, പിക്കപ്പ് വാനും കൂട്ടിയിടിച്ചു; ആലപ്പുഴ ബൈപ്പാസിൽ പുലർച്ചെ നാലു മണിക്ക്






ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ മാളികമുക്കിന് സമീപം ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സാധനങ്ങൾ കയറ്റി (ഫ്ളിപ്കാർട്ട് ) പോകുകയായിരുന്ന ലോറിയും, (ടാറ്റ കവേഡ് ബോഡി ) തമിഴ്നാട് മാർത്താണ്ഡത്ത് നിന്ന് കോഴിക്കോടേക്ക് ഫൈബർ വള്ളവുമായി പോകുകയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ്
കൂട്ടിയിടിച്ചത് .പുലർച്ചെ 4-20 ഓടെ ആയിരുന്നു അപകടം.

ഇരു വാഹനങ്ങളും ബൈപ്പാസിന്റെ കൈവരിയിൽ ഇടിച്ച നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്യാബിനിൽ കുടുങ്ങിയ ലോറിയുടെ ഡ്രൈവർ മുസന്നൻ (36)നെ അഗ്നി രക്ഷസേന എത്തി ഹൈഡ്രൊളിക് ഉപകരണങ്ങൾ ഉപയോഗിച്ച് പുറത്തെടുത്ത് അഗ്നിരക്ഷ സേനയുടെ തന്നെ ആംബുലൻസിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളെജിൽ എത്തിച്ചു. 
പിക്കപ്പ് വാനിലുണ്ടായിരുന തമിഴ്നാട് സ്വദേശികളും, സഹോദരങ്ങളുമായ ജോൺസ്, പ്രിൻസ് എന്നിവരെ പരിക്കുകളോടെ പൊലീസ് ഹോസ്പ്പിറ്റലിൽ എത്തിച്ചിരുന്നു .പിക്കപ്പ് വാനിലുണ്ടായിരുന്ന ഫൈബർ വള്ളം ബൈപ്പാസിനു താഴെ വീണിരുന്നു .പൊലീസും അഗ്നി രക്ഷാ സേനയും ചേർന്ന് ഇരു വാഹനങ്ങളും ബൈപ്പാസിന്റെ ഒരു വശത്തേക്ക് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

 ആലപ്പുഴ ഫയർ ആന്റ് റസ്ക്യു അസി. സ്റ്റേഷൻ ഓഫിസർ ( Gr ) T സാബുവിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്ക്യു ഓഫിസർമാരായ AR രാജേഷ് ,P പ്രശാന്ത് ,ഷൈൻ കുമാർ N S ,സനൽ S ,വിനീത് കലാധരൻ ,സന്തോഷ് R ,ബഞ്ചമിൻ A J ,സജേഷ് C K,മഹേഷ് ,പ്രമോദ് M P എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു.


Previous Post Next Post