അതിഥി തൊഴിലാളിയായ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ






തൃശ്ശൂര്‍ : ചേര്‍പ്പ് പാറക്കോവിലില്‍ അതിഥി തൊഴിലാളിയായ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. 

ബംഗാള്‍ സ്വദേശി  മന്‍സൂര്‍ മാലിക്(40) ആണ് കൊല്ലപ്പെട്ടത്.  ബംഗാള്‍ സ്വദേശികള്‍ തന്നെയായ ഭാര്യ രേഷ്മാബീവി (30) , അയല്‍വാസിയും കാമുകനുമായ  ബീരു (33)  എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഈ മാസം 13 മുതല്‍ മന്‍സൂറിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മ ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിന്റെ അന്വേഷണം തുടരുന്നതിനിടെ ഭര്‍ത്താവിനെ കൊന്നത് താന്‍തന്നെയാണെന്ന് രേഷ്മ പോലീസില്‍ അറിയിച്ചു. 

വഴക്കിനിടെ മന്‍സൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് രേഷ്മ പോലീസിനെ അറിയിച്ചത്. എന്നാല ഇതില്‍ സംശയം തോന്നിയ പോലീസ് വിശദമായി ഇരുവരേയും ചോദ്യം ചെയ്തതപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്. ഇരുവർക്കും ഒരുമിച്ചു ജീവിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു.

സംഭവ ദിവസം ബീരു മന്‍സൂറിന് മദ്യം നല്‍കിയ ശേഷം ഇരുമ്പ്
കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
ശേഷം ബീരുവും രേഷ്മയും ചേര്‍ന്ന് വീട്ട് വളപ്പില്‍ മൃതദേഹം കുഴിച്ചിടുകയുമായിരുന്നു. ആര്‍ഡിഒയുടെ സാനിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

11 വര്‍ഷമായി കേരളത്തില്‍ സ്വര്‍ണപ്പണി നടത്തുന്ന മന്‍സൂര്‍ ഒരുകൊല്ലമായി ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം ചേര്‍പ്പിലെ വാടകവീട്ടിലാണ് താമസം. മുകള്‍നിലയില്‍ മന്‍സൂറിന്‍റെ കുടുംബവും താഴത്തെനിലയില്‍ ബീരുവുമാണ് താമസിച്ചിരുന്നത്.


أحدث أقدم