കോട്ടയത്ത് യുവാവിന്റെ തല തല്ലിപ്പൊളിച്ചു, നഗ്നതാ പ്രദർശനം, പൊലീസിനു മുൻപിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം





തിരുനക്കര മൈതാനം മദ്യപാനികളുടെയും കഞ്ചാവ് വിൽപ്പനകാരുടെയും കൈകളിലാണ്


കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ പൊലീസിനെ സാക്ഷിയാക്കി മദ്യപാനിയുടെ ആക്രമണം. യുവാവിന്റെ തല തല്ലിപ്പൊളിച്ച അക്രമി തടയാന്‍ ശ്രമിച്ചവരെയും ആക്രമിച്ചു.

നാട്ടുകാര്‍ക്കെതിരെ വാക്കത്തി വീശിയ ഇയാള്‍ ആള്‍ക്കൂട്ടതിത്തിന് നേരെ നഗ്നതാപ്രദര്‍ശനം നടത്തി. സംഭവം തടയുന്നതില്‍ പൊലീസിന്റെ വന്‍ അലംഭാവം വന്നതായി ദൃക് സാക്ഷികള്‍ ആരോപിച്ചു.

വിവരം അറിയിച്ചിട്ടും പൊലീസ് സംഭവസ്ഥലത്തെത്തിയത് അരമണിക്കൂറിന് ശേഷമാണെന്നും പൊലീസ് വാഹനം എത്താത്തതിനാല്‍ അക്രമകാരിയെ കൊണ്ടു പോയത് ഓട്ടോറിക്ഷയിലാണെന്നുമടക്കം ഗുരുതര ആരോപണങ്ങളാണ് പൊലീസിന് നേരെ ഉയരുന്നത്. 

പൊലീസിന് മുന്നില്‍വെച്ച്‌ ഒരാളുടെ തല അടിച്ചുപൊട്ടിക്കുന്ന അവസ്ഥ വരെയുണ്ടായിട്ടും തടയുന്നതില്‍ വീഴ്ചയുണ്ടായെന്നും പ്രദേശവാസികള്‍ പറയുന്നു.

Previous Post Next Post