ഇറാൻ – അമേരിക്ക സമാധാന ചർച്ചയ്ക്ക് ഇന്ന് സ്വിറ്റ്‌സർലണ്ടിൽ തുടക്കമാകുമെന്ന് മധ്യസ്ഥ രാജ്യമായ പാകിസ്ഥാൻ. ചർച്ചയ്ക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്വിറ്റ്‌സർലണ്ടിലേക്ക് പുറപ്പെട്ടു. അതേസമയം, ലെബനോനിലെ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചത് സമാധാന ശ്രമത്തിന് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക.
ആണവ വിഷയത്തിനും ലെബനോണിലെ വെടിനിർത്തലിനും ചർച്ചയിൽ മുൻഗണന നൽകുമെന്ന് വാൻസ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫിന്റെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചർച്ചയ്ക്കായി സ്വിറ്റ്‌സർലണ്ടിലെത്തി. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസീം മുനീറും ചർച്ചയിൽ പങ്കെടുക്കും.