താഴത്തങ്ങാടി ദമ്പതികളുടെ തിരോധാനം, മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തിൽ തെരച്ചിൽ തുടങ്ങി






പ്രതീകാത്മക ചിത്രം


കോട്ടയം : താഴത്തങ്ങാടി ദമ്പതികളുടെ തിരോധാനം, മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തിലെ തെരച്ചിൽ തുടങ്ങി.

കോട്ടയം ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘമാണ് 70 അടിയോളം താഴ്ച്ചയുള്ള പാറക്കുളത്തിൽ പരിശോധന നടത്തുന്നത്.

കാറുമായി എത്തി പാറക്കുളത്തിലെ വെള്ളക്കെട്ടിലേക്ക് ഇടിച്ച് ഇറക്കിയിരിക്കാം എന്ന സംശയമാണ് ഈ അന്വേഷണത്തിന് ആധാരം.

2017, ഏപ്രില്‍ 6-നാണ് ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം ഭാര്യ ഹബീബയുമായി രാത്രിയിൽ വീട്ടിൽ നിന്നിറങ്ങിയത്.

രജിസ്ട്രേഷൻ നമ്പർ പോലും ലഭിക്കാത്ത പുതിയ മാരുതി വാഗണർ കാറിലായിരുന്നു യാത്ര.
എന്നാൽ പിന്നീട് ഇവരെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

ഇപ്പോൾ കൈംബ്രാഞ്ചിൻ്റെ നേതൃത്യത്തിലാണ് തിരോധാന അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് പാറക്കുളത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് സ്കൂബ ടീമിന് ഇറങ്ങാൻ സൗകര്യം ഒരുക്കിയിരുന്നു.


أحدث أقدم