തിരുവനന്തപുരത്ത് വിദേശപൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴുക്കി കളയിപ്പിച്ച സംഭവം; ഡിജിപി അനില്‍ കാന്തിനോട് അടിയന്തര റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി


തിരുവനന്തപുരം▪️വിദേശപൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴുക്കി കളയിപ്പിച്ച സംഭവത്തില്‍ ഡിജിപി അനില്‍ കാന്തിനോട് അടിയന്തര റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിജിപി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഡിസിപി സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കോവളത്ത് വെച്ച് സ്വീഡിഷ് പൗരനെ തടഞ്ഞ്, കയ്യിലുണ്ടായിരുന്ന മദ്യം ഒഴുക്കി കളയിപ്പിച്ചത്. സംഭവത്തില്‍ പോലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
Previous Post Next Post