പാലക്കാട്: പാലക്കാട് വലിയങ്ങാടിയിലെ ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിന് തീപിടിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഗോഡൗണിൽ അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടത്. അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഗോഡൗൺ പൂർണമായും കത്തിനശിച്ചു.
ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.