രഞ്ജിത്തിന്റെ കൊലപാതകം ഒട്ടും പ്രതീക്ഷിച്ചില്ല; ലക്ഷ്യമിട്ടിരുന്നതായി ഒരു സൂചനയും ലഭിച്ചില്ല- പോലീസ്


ആലപ്പുഴ :  മണ്ണഞ്ചേരിയിലും ആലപ്പുഴ നഗരഹൃദയത്തിലും കൊലപാതകങ്ങൾ നടന്നപ്പോൾ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് മറുപടിയുമായി പോലീസ്. 

രണ്ടാമതായി കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകം പോലീസ് ഒട്ടുംപ്രതീക്ഷിച്ചിരുന്നില്ലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. രഞ്ജിത്ത് അത്തരത്തിൽ അക്രമികൾ ലക്ഷ്യമിട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതായി യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴനഗരത്തിൽനിന്ന് എട്ടുകിലോമീറ്റർ വടക്കുമാറി മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ. സംസ്ഥാനസെക്രട്ടറി കെ.എസ്. ഷാൻ കൊലചെയ്യപ്പെട്ട് 11 മണിക്കൂർ തികയുന്നതിനുമുൻപ് നഗരഹൃദയത്തിലാണ് ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. 

ആദ്യ കൊലപാതകത്തിൽ പ്രതികാരമുണ്ടാകാനുള്ള സാധ്യത മനസ്സിലാക്കുന്നതിൽ പോലീസ് ഇന്റലിജൻസിന് വീഴ്ചപറ്റിയെന്ന് വ്യാപക ആരോപണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എഡിജിപിയുടെ വിശദീകരണം.

Previous Post Next Post