കെ റെയില്‍ പദ്ധതി കേരളത്തെ തകര്‍ക്കും; തിരിച്ചടികള്‍ പഠിക്കാതെ മുന്നോട്ടുപോകരുതെന്ന് പ്രശാന്ത് ഭൂഷണിന്‍റെ മുന്നറിയിപ്പ്




കണ്ണൂർ : കെ റെയില്‍ പദ്ധതി കേരളത്തെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്.സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായുമുള്ള തിരച്ചടികള്‍ പഠിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുത്.

സില്‍വര്‍ലൈന്‍ പദ്ധതി ഭൂമാഫിയയെ സഹായിക്കാനാണെന്നും പ്രശാന്ത് ഭൂഷണ്‍ കണ്ണൂര്‍ പ്രസ് ക്ലബിന്‍റെ മീറ്റ് ദ പ്രസില്‍ ആരോപിച്ചു. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക പരിഹരിക്കാന്‍ യോഗം വിളിക്കണമെന്ന് ശശി തരൂര്‍ എംപി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.


Previous Post Next Post