ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങൾ; ആലപ്പുഴയിൽ ഇന്ന് സർവകക്ഷി യോ​ഗം;









ആലപ്പുഴ : ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സർവകക്ഷി യോഗം ഇന്ന്. വൈകീട്ട് നാലിന് കലക്ടറേറ്റ് കോൺഫറൻസ്‌ ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. 

ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷിമന്ത്രി പി പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ എംപിമാർ, എംഎൽഎമാർ, മറ്റു ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.
أحدث أقدم