റോഡില്‍ പാർക്ക് ചെയ്ത ഓട്ടോറിക്ഷ കത്തി നശിച്ചു


മാവേലിക്കര: റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. 
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പല്ലാരിമംഗലം പുത്തന്‍കുളങ്ങര പൈനുവിളയില്‍ വീട്ടില്‍ ബിജുവിന്റെ ഓട്ടോറിക്ഷ ആണ് കത്തിയത്. 
വീട്ടിലേക്ക് നടവഴി മാത്രമുള്ളതിനാല്‍ റോഡിലാണ് ഓട്ടോ ഇടാറുള്ളത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ബിജു ഓട്ടം കഴിഞ്ഞ് ഓട്ടോറിക്ഷ റോഡില്‍ ഇട്ടശേഷം വീട്ടിലേക്ക് പോയത്. നാട്ടുകാരാണ് ഓട്ടോറിക്ഷ കത്തുന്നത് കണ്ടത്. മാവേലിക്കരയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഓട്ടോ പൂര്‍ണമായി കത്തി നശിച്ചു.
Previous Post Next Post