കെ റെയില്‍ അക്രിക്കച്ചവടം, പിണറായി രാജിവെക്കണം'; പി സി ജോര്‍ജ്


കോട്ടയം: കെ റെയില്‍ പദ്ധതിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. ഒരു ലക്ഷം കോടി രൂപയ്ക്ക് കെ റെയില്‍ പൂര്‍ത്തിയാക്കാന്‍ പിണറായിക്ക് പറ്റുമോ എന്ന് ചോദിച്ച പി. സി ജോര്‍ജ് മുഖ്യമന്ത്രി കേരളത്തെ കടക്കെണിയാലാക്കുകയാണെന്നും ആരോപിച്ചു. അതി വേഗ പാതയ്ക്ക് 63940. 67 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവ് പറയുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 4.5 ലക്ഷം കോടിചെലവാകുമെന്ന് പി സി ജോര്‍ജ് അവകാശപ്പെട്ടു. ഇതിനായി ഇനി കടം എടുത്താല്‍ ജനങ്ങള്‍ക്ക് റേഷന്‍ പോലും കിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു
 കേരളത്തിന്റെ വിനാശത്തിന് ഇടയാക്കുന്നതാണ് കെ-റെയില്‍. സിലവര്‍ ലൈന്‍ ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. 2025ല്‍ സെമി ഹൈ സ്പീഡ് ട്രെയിന്‍ ഓടി തൊടുങ്ങുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പദ്ധതി ഈ കാലയളവില്‍ തീരില്ലെന്നും. 2030ല്‍ പണി തീര്‍ക്കാന്‍ പിണറായിക്ക് പറ്റുമോ എന്ന് 'പി സി ജോര്‍ജ് ചോദിച്ചു.എന്താണ് വിജയന്‍ ഈ പദ്ധതി ഇത്ര താല്പര്യം? ജപ്പാനില്‍ ഉപേക്ഷിച്ച ട്രെയിനുകളാണ് കെ റെയിലിനായി ഉപയോഗിക്കുന്നത്. സില്‍വര്‍ ലൈന്‍ വെറും ആക്രിക്കച്ചവടമാണ്. ആക്രി മേടിക്കുന്നത് അവര്‍ ഇങ്ങോട്ട് പൈസ തരും. അഴിമതിയാണ് പദ്ധതിയുടെ ലക്ഷ്യം. 530 കിലോമീറ്റര്‍ നീളം വരുന്ന പദ്ധതിയില്‍ 13 കിലോ മീറ്റര്‍ പാലവും,11.5 തുരങ്കവും ഉണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം എന്നാല്‍ യഥാര്‍ത്തില്‍ 70 കിലോമീറ്റര്‍ നീളത്തിലങ്കിലും പാലം നിര്‍മ്മിക്കേണ്ടി വരുമെന്ന് പി സി ജോര്‍ജ് പറഞ്ഞു.
أحدث أقدم