കെ - റെയിലിൽ പ്രതിരോധം തീർക്കാൻ സർക്കാർ; മുഖ്യമന്ത്രി വിവിധ ജില്ലകളിൽ നേരിട്ടെത്തും


തിരുവനന്തപുരം : കെ-റെയിൽ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ ശമിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്തിറങ്ങും. പദ്ധതി സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ ജില്ലാ തലത്തിൽ സർക്കാർ പൗരപ്രമുഖരുടെ യോഗം വിളിച്ചു ചേർക്കും. 14 ജില്ലകളിലേയും സാമൂഹിക, സാംസ്കാരിക, വ്യാവസായിക രംഗത്തുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കും.

_ഇതിന് സമാന്തരമായി സിപിഎമ്മും പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. 2022 ജനുവരി നാല് മുതലായിരിക്കും മുഖ്യമന്ത്രി വിവിധ ജില്ലകളിലെ പൗരപ്രമുഖരുമായി സംവദിക്കുക._ _സംവാദത്തിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് മുഖ്യമന്ത്രി അറിയിക്കും. ഇതിലൂടെ എതിർപ്പുകളെ ഇല്ലാതാക്കാൻ സാധിക്കുമെന്നും ജനങ്ങളുടെ ആശങ്കയും സംശയങ്ങളും ദൂരീകരിക്കാൻ സർക്കാരിന് കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്._
ആദ്യ പരിപാടി തിരുവനന്തപുരത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. 14 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി കെ റെയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് തീരുമാനം.


أحدث أقدم