കോട്ടയത്ത് ഓട്ടോറിക്ഷയും, ആഡംബര കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.




കോട്ടയം : എം സി റോഡിൽ  സംക്രാന്തിയിൽ ഞായറാഴ്ച്ച രാത്രിയായിരുന്നു അപകടം. 
ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് പടിഞ്ഞാറേ പറമ്പിൽ സജു (45 ) ആണ് മരിച്ചത്.

അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു . മക്കളായ ആനന്ദ്, അനന്തൻ എന്നിവർക്കൊപ്പം ഒപ്പം ഏറ്റുമാനൂരിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സജുവിന്റെ ഓട്ടോറിക്ഷയിൽ റേഞ്ച് റോവർ കാർ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സജുവിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മക്കൾക്ക് നിസ്സാര പരിക്കുകൾ ഏറ്റു.

പ്രമീളയാണ് സജുവിന്റെ ഭാര്യ.
അനന്ദു എന്ന മറ്റൊരു മകൻ കൂടി സജുവിന് ഉണ്ട് .
Previous Post Next Post