തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരുവ് വിളക്കുകൾ തെളിയിക്കുവാനും, അറ്റക്കുറ്റപണികൾ ചെയ്യിപ്പിക്കുവാനുമുള്ള ഉത്തരവാദിത്വം പഞ്ചായത്തിനാണോ, KSEB ക്കാണോ ?


കേരള പഞ്ചായത്ത് രാജ് ആക്ട് 176 B അനുസരിച്ചു, ഒരു ഗ്രാമത്തിലെ വഴിവിളക്കുകൾ തെളിയിപ്പിക്കുവാൻ വേണ്ട ഉപകരണങ്ങൾ തയ്യാറാക്കുവാനും, അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യിപ്പിക്കുവാനുമുള്ള ഉത്തരവാദിത്വം പഞ്ചായത്തിനാണ്.
Regulation 102, ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച്   റെഗുലേറ്ററി കമ്മീഷൻ കാലാകാലം നിശ്ചയിക്കുന്ന വൈദ്യുതി നിരക്കനുസരിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വൈദ്യുതി ബിൽ അടയ്ക്കുവാൻ ബാധ്യസ്ഥരാണ്.

പൊതുജനങ്ങൾ പുതിയ വഴിവിളക്കുകൾ സ്ഥാപിക്കുവാൻ ആരെയാണ് സമീപിക്കേണ്ടത് ?


അതാതു സ്ഥലങ്ങളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് വഴിവിളക്കുകൾ സ്ഥാപിക്കാനായി സമീപിക്കേണ്ടത്.
.
Previous Post Next Post