പ്രതിഷേധങ്ങൾക്ക് ഫലമുണ്ടായി, എയർപോർട്ടിൽ RTPCR നിരക്ക് കുറച്ചു


എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിമാനത്താവളങ്ങളിലെ കോവിഡ് ആർടിപിസിആർ പരിശോധന നിരക്ക് 910 രൂപ കുറ ച്ചു. 2490 രൂപയായിരുന്നത് 1580 രൂപയായാണ് കുറച്ചത്. സ്വകാര്യ വിമാനത്താവളങ്ങളിലും നിരക്ക് കുറയ്ക്കുമെന്നാണു പ്രതീക്ഷ.
കേരളത്തിൽ നിലവിൽ കോഴിക്കോട് വിമാനത്താവളം മാത്രമാണ് എയർപോർട്ട് അതോറിറ്റിക്കു കീഴിലുള്ളത്. ഇവിടെ മാത്രമേ ഇപ്പോൾ നിരക്കിളവ് പ്രാബല്യ ത്തിലാകൂ. ആർടിപിസിആർ ടെസ്റ്റിന് വൻ നിരക്ക് ഈടാക്കു ന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. അധികനിരക്ക് വിഷയം ഇന്നലെ പാർലമെന്റിന്റെ വ്യോമയാന കൺസൽറ്റേറ്റീവ് കമ്മിറ്റി യോഗത്തിലും പിന്നീട് സ്ഥിരം സമിതി യോഗത്തിലും  ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെ, നിരക്ക് കുറച്ചു വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി.
യു എ ഇ യിലേക്കുള്ളവർ യാത്രക്ക് 6 മണിക്കൂർ മുമ്പുള്ള കോവിഡ് ഫലം വേണമെന്ന് യു എ ഇ യുടെ നിര്ദേശമുള്ളതിനാൽ RTPCR പരിശോധന നടത്താനുള്ള സൗകര്യം വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. 2500 രൂപയുള്ളത് സംസ്ഥാന സർക്കാർ 10 രൂപ മുമ്പ് കുറച്ചിരുന്നു. ഇനി മുതൽ 1580 രൂപ മതി.
Previous Post Next Post