കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. ജൂനിയര്‍ വാറന്റ്‍ ഓഫിസര്‍ എ.പ്രദീപാണ് മരിച്ച മലയാളി. തൃശൂർ സ്വദേശിയാണ്.
അതേസമയം, രാജ്യത്തിനു നടുക്കി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. വെല്ലിങ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് ട്രെയിനിങ് കോളജിലെ സെമിനാറില്‍ പങ്കെടുക്കുന്നതിനായി ബിപിന്‍ റാവത്തും ഉന്നത സൈനിക ഉദ്യോഗസ്ഥരുമടങ്ങുന്ന 14 അംഗ സംഘം സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. കോപ്റ്ററിലുണ്ടായിരുന്ന 13 പേരും മരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാളെ ഡല്‍ഹിയിലേക്കു കൊണ്ടുപോകും. തമിഴ്നാട് മുഖ്യമന്ത്രിയും വ്യോമസേന മേധാവിയും കൂനൂരില്‍ ക്യാമ്പ് ചെയ്താണു തുടര്‍നടപടികള്‍ ഏകോപിപ്പിക്കുന്നത്.