പത്തനംതിട്ട ളാഹയിൽ ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം.
പരിക്കേറ്റവരിൽ പന്ത്രണ്ടു വയസുകാരനും ഉൾപ്പെടുന്നു.
പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കൽ കോളേജിലും, ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഈറോഡിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
മിനി ബസ് നിയന്ത്രണം വിട്ട് റോഡിലെ സംരക്ഷണ വേലി തകർത്ത് തലകീഴായി മറിയുകയായിരുന്നു. മൂന്ന് കുട്ടികളടക്കം പതിനഞ്ച് പേരാണ് ബസിലുണ്ടായിരുന്നത്.