പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നുള്ള 10 പോലീസ് ഉദ്യോഗസ്ഥർക്ക് പുരസ്കാരം




ന്യൂഡൽഹി :  രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള 10 പോലീസ്ഉ ദ്യോഗസ്ഥർ ഇത്തവണ പുരസ്കാരങ്ങൾക്ക് അർഹരായി. 

ഐജി സി നാഗരാജു, എസ്പി ജയശങ്കർ രമേശ് ചന്ദ്രൻ, അസി. കമ്മീഷണർ എംകെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ മെഡൽ നേടിയ കേരളാ ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു.

ഡിവൈഎസ്പിമാരായ മുഹമ്മദ് കബീർ റാവുത്തർ, ആർകെ വേണുഗോപാൽ, ടിപി ശ്യാം സുന്ദർ, ബി കൃഷ്ണകുമാർ എന്നിവർക്കും മെഡൽ ലഭിച്ചു. ഇവർക്കൊപ്പം സിപിഒ ഷീബ കൃഷ്ണൻകുട്ടി, എസ്ഐമാരായ സാജൻ കെ ജോർജ്, ശശികുമാർ ലക്ഷ്മണൻ എന്നിവർക്കും മെഡൽ ലഭിച്ചു.

Previous Post Next Post