പാമ്പാടിയിൽ സ്കൂളിലേയ്ക്ക് പോയ 14 കാരിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ



പാമ്പാടി . സ്കൂളിലേയ്ക്ക് പോയ 14 കാരിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ച സംഭവത്തിൽ വെള്ളൂർ കാരയ്ക്കാമറ്റംപറമ്പിൽ ഓമനകുട്ടനെ (52) അറസ്റ്റ് ചെയ്തു. അനുജനൊപ്പം നടന്നു പോയ പെൺകുട്ടിയെ തടഞ്ഞു നിർത്തിയാണ് ഇയാൾ ഉപദ്രവിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ്. സംഭവം. സ്കൂളിലേയ്ക്ക് നടന്നുപോകുന്ന ഇടവഴിയിൽവച്ച് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ കുട്ടി വിവരംപറഞ്ഞതിനെതുടർന്ന് വീട്ടുകാർ  പോലീസിൽ പരാതി നൽകി. സി.ഐ.യു. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ  പിടികൂടിയത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

أحدث أقدم