പാമ്പാടി :പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധത്തിൽ മാസങ്ങളായി കിടന്നിരുന്ന മാലിന്യശേഖരം പാമ്പാടിക്കാരൻ ന്യൂസ് വാർത്തയെ തുടർന്ന് അധികൃതർ നീക്കം ചെയ്തു.
ഒറ്റപ്പെട്ട സ്ഥലത്ത് നിന്നും 15-ആം വാർഡിലെ എംസിഎഫ് മാറ്റിസ്ഥാപിക്കാനും തത്വത്തിൽ തീരുമാനമായതായാണ് വിവരം.
പാമ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എംസിഎഫുകളുടെ കാര്യത്തിലും ഇത്തരത്തിൽ ചടുലമായ ഇടപെടലുകൾ ഉണ്ടായാൽ അനധികൃതമായി മാലിന്യങ്ങൾ തള്ളുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്ന് ജനങ്ങൾ ചുണ്ടിക്കാട്ടുന്നു.
ഇനി പല വാർഡുകളിലും നാലും അഞ്ചും വർഷങ്ങളായി തകർന്നു കിടക്കുന്ന പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾ ആണ് ത്വരിതഗതിയിൽ ഉണ്ടാകേണ്ടത്.
അതുപോലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുതും വലുതുമായ റോഡുകളുട വശങ്ങളിലെ പുല്ലും കാടും വെട്ടിത്തെളിക്കുന്നതിൽ ശ്രദ്ധ നൽകിയാൽ പല അപകടങ്ങളും മുൻകൂട്ടി ഒഴിവാക്കാൻ കഴിയും. ഇക്കാര്യത്തിലും തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകുമെന്ന് ജനപക്ഷത്തു നിന്നും പാമ്പാടിക്കാരൻ ന്യൂസ് പ്രത്യാശിക്കുകയാണ്.
രാവിലെ പ്രഭാത സവാരിക്കായി സ്ത്രീ-പുരുഷ ഭേദമന്യേ നിരവധി ആളുകൾ ആശ്രയിക്കുന്ന പല റോഡുകളിലും വഴിവിളക്കുകൾ തെളിയുന്നില്ല. ഇക്കാര്യം കൂടി അധികൃത ശ്രദ്ധയിലേക്ക് ചൂണ്ടിക്കാട്ടുന്നു.
കക്ഷിരാഷ്ട്രീയം മറന്ന് ജനപ്രതിനിധികൾ ആത്മാർത്ഥത പ്രകടിപ്പിക്കാൻ തയാറായാൽ പാമ്പാടിയുടെ വികസനക്കുതിപ്പ് അതിവേഗംമായിരിക്കും എന്നതിൽ സംശയമില്ല.