അഫ്ഗാനിൽ ഭൂചലനം,26 പേർ മരിച്ചു. മരണ സംഖ്യ ഉയർന്നേക്കും




കാബൂൾ :പടിഞ്ഞാറൻ അഫ്ഗാൻ പ്രവിശ്യയായ ബാദ്ഗിസിലെ ഖാദിസ് ജില്ലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പടെ 26 പേർ മരിച്ചു. അഫ്ഗാനിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് ബാദ്ഗിസ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയർന്നേക്കുമെന്ന് അഫ്ഗാൻ വക്താവ് ബാസ് മുഹമ്മദ് സർവാരി പറഞ്ഞു.
Previous Post Next Post