ഇന്റര്‍നെറ്റില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ നമ്പറില്‍ വിളിച്ച യുവാവിനാണ് 70,000രൂപ നഷ്ടപ്പെട്ടത്.
ഒരു പണമിടപാട് നടത്തിയിട്ട് ശരിയാകാത്തതെ വന്നതിനെ തുടര്‍ന്ന് ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാനാണ് കിഴക്കമ്പലം സ്വദേശിയായ വ്യക്തി ഇന്റര്‍നെറ്റില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ അന്വേഷിച്ചത്.
ഏറെ നേരം അന്വേഷിച്ചപ്പോള്‍ ലഭിച്ച നമ്പര്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റതായിരുന്നു. എന്നാല്‍ ഇത് അറിയാതെ കിട്ടിയ നമ്പറില്‍ വിളിച്ചപ്പോള്‍ ബാങ്കിന്റ അധികാരികള്‍ എന്ന രീതിയാലാണ് നമ്പറില്‍ നിന്ന് സംസാരിച്ചത്.
സംസാരം തുടരുന്നതിനിടയില്‍ അവര്‍ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ യുവാവിന്റ മൊബൈല്‍ ഫോണിലുള്ള വിവരങ്ങളും സ്‌ക്രീനില്‍ വരുന്ന കാര്യങ്ങളും തട്ടിപ്പ് സംഘത്തിന്റെ കൈകളിലെത്തി. അടുത്ത നിമിഷം തന്നെ യുവാവിന്റ ക്രെഡിറ്റ് കാര്‍ഡിലുണ്ടായിരുന്ന 70,000 രൂപനഷ്ടമായി. ഈ വിവരം സന്ദേശമായി ഫോണില്‍ എത്തിയതോടെ താന്‍ തട്ടിപ്പിന് ഇരയായെന്ന വിവരം യുവാവ് അറിഞ്ഞത്.
ഉടന്‍ തന്നെ യുവാവ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിനാണ് യുവാവ് ആദ്യം പരാതി നല്‍കിയത്. പരാതി കിട്ടിയ ഉടനെ തന്നെ കൃത്യസമയത്ത് റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷന്റ ഇടപെടല്‍ മൂലമാണ് പണം തിരിച്ചുകിട്ടിയത്.