സംസ്ഥാനത്ത്​ 734 റേഷൻകടകൾ കൂടി വരുന്നു


തിരു:  ' പൊ​തു​വി​ത​ര​ണം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​ൻ​ സം​സ്ഥാ​ന​ത്ത്​ പു​തു​താ​യി 734 റേ​ഷ​ൻ​ക​ട​ക​ൾ കൂ​ടി വ​രു​ന്നു. നേ​ര​ത്തെ തീ​രു​മാ​നി​ച്ച 599 ക​ട​ക​ൾ​ക്കൊ​പ്പം പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ന​ട​ത്തി​യ റേ​ഷ​ൻ വ്യാ​പാ​രി അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച 135 ക​ട​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടെ​യാ​ണ്​ 734 ക​ട​ക​ൾ തു​റ​ക്കു​ന്ന​ത്._
_ര​ണ്ട്​ കി​ലോ​മീ​റ്റ​ർ ചു​റ്റ​വ​ള​വി​ൽ പൊ​തു​വി​ത​ര​ണ കേ​ന്ദ്രം വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ ആ​ദി​വാ​സി- ഗ്രാ​മീ​ണ​മേ​ഖ​ല​ക​ൾ​ക്ക്​ പ്രാ​മു​ഖ്യം ന​ൽ​കി ക​ട​ക​ൾ തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം. ലൈ​സ​ൻ​സ്​ വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി._

Previous Post Next Post