തിരു: ' പൊതുവിതരണം കൂടുതൽ ജനകീയമാക്കാൻ സംസ്ഥാനത്ത് പുതുതായി 734 റേഷൻകടകൾ കൂടി വരുന്നു. നേരത്തെ തീരുമാനിച്ച 599 കടകൾക്കൊപ്പം പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നടത്തിയ റേഷൻ വ്യാപാരി അദാലത്തിൽ പരിഗണിച്ച 135 കടകൾ കൂടി ഉൾപ്പെടെയാണ് 734 കടകൾ തുറക്കുന്നത്._
_രണ്ട് കിലോമീറ്റർ ചുറ്റവളവിൽ പൊതുവിതരണ കേന്ദ്രം വേണമെന്ന നിലപാടിൽ ആദിവാസി- ഗ്രാമീണമേഖലകൾക്ക് പ്രാമുഖ്യം നൽകി കടകൾ തുടങ്ങാനാണ് തീരുമാനം. ലൈസൻസ് വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കി._