പാമ്പാടി : പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഭര്‍ത്താവിന് എതിരെ പരാതി നല്‍കിയ യുവതി നേരിട്ടത് ഗുരുതര പീഡനങ്ങളെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ പീഡിപ്പിച്ചത് ഒമ്പത് പേര്‍ ആണെന്നാണ് വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായും പൊലീസ് പറയുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് വിവരം
ഭര്‍ത്താവിന്റെ നിരന്തര ശല്യം സഹിക്കവയ്യാതെയാണ് പരാതിക്കാരിയായ 26 വയസ്സുകാരി കറുകച്ചാല്‍ പൊലീസിനെ സമീപിച്ചത്. 32 വയസുകാരനായ ഇവരുടെ ഭര്‍ത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നുമാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. കോട്ടയം സ്വദേശിനിയുടെ പരാതിയില്‍ പറയുന്ന പ്രതികളായ അഞ്ചു പേരും സംഘാംഗങ്ങള്‍ ഒത്ത് ചേര്‍ന്നപ്പോള്‍ എത്തിയത് ഭാര്യമാരുമായാണ് എന്നുമാണ് വിവരം.
പങ്കാളികളെ കൈമാറ്റം ചെയ്യുന്നവര്‍ കൂടിച്ചേര്‍ന്നപ്പോള്‍ പ്രതികളായ അഞ്ച് പേര്‍ക്ക് പുറമെ നാല് പേര്‍ തനിച്ചെത്തുകയും ചെയ്തിരുന്നു. ഇവര്‍ സ്റ്റഡ് എന്നാണ് അറിയപ്പെട്ടുന്നത് എന്നും പൊലീസ് പറയുന്നു. സ്റ്റഡുകള്‍ എന്ന അറിയപ്പെടുന്നവര്‍ സംഘത്തിന് 14000 രൂപ കൈമാറിയിരുന്നു എന്നും വിവരങ്ങള്‍ പുറത്തുവരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ഗ്രൂപ്പുകള്‍ നീരീക്ഷണത്തിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഈ ഗ്രൂപ്പുകളിലായി അയ്യായിരത്തില്‍ അധികം അംഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, കോട്ടയത്ത് കഴിഞ്ഞ ദിവസം പിടിയിലായ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തില്‍ പെട്ട ഒരാള്‍ കൂടി അറസ്റ്റിലായി. എറണാകുളം സ്വദേശിയാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം, പ്രതികളില്‍ ഒരാള്‍ സൗദിയിലേക്ക് കടന്നെന്നുമാണ് പൊലീസ് നിലപാട്. ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സംഘം വലയിലായത്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം.
സംഘം ഒത്തു ചേരലുകള്‍ക്കായി വീടുകളിലായിരുന്നു ഒത്തുചേരുന്നതെന്നും ഹോട്ടലുകള്‍ സുരക്ഷിതമല്ലാത്തതിനാലാണ് ഇത്തരം നടപടികളെന്നുമാണ് പൊലീസ് നിലപാട്. സമൂഹമാധ്യമങ്ങളില്‍ സംഘാംഗങ്ങള്‍ ഉണ്ടായിരുന്നവര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകള്‍ ആണെന്നും ഡിവൈഎസ്പി എസ് ശ്രീകുമാര്‍ വ്യക്തമാക്കുന്നു.