പാമ്പാടി : ആലാമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും ഉത്സവവും ഇന്ന് ആരംഭിക്കും.
വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈകുന്നേരം 6.45ന് ഭദ്രദീപ പ്രകാശനം നടക്കും. ചേര്‍ത്തല പുല്ലയില്‍ ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് മുഖ്യ യജ്ഞാചാര്യന്‍. നാളെ രാവിലെ 6ന് യജ്ഞാരംഭം. എല്ലാ ദിവസവും സമൂഹ പ്രാര്‍ത്ഥന, അര്‍ച്ചന, പ്രഭാഷണം, പ്രസാദമൂട്ട് എന്നിവയും സപ്താഹത്തിന്റെ ഭാഗമായി നടക്കും.
ഏഴാം ദിവസമായ ജനുവരി 12ന് സപ്താഹ സമര്‍പ്പണത്തെ തുടര്‍ന്ന് പാമ്പാടി കണ്ണൻ്റെ ഉത്സവത്തിന് ആരംഭമാകും. വൈകുന്നേരം 7ന് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. 8മുതല്‍ ഹൃദയജപ ലഹരി.
13ന് രാവിലെ വിശേഷാല്‍ പൂജകള്‍. വൈകുന്നേരം 6.30ന് തിരുമുമ്പില്‍ പറ, അന്‍പൊലി, 6.45ന് പുഷ്പാഭിഷേകം. 7ന് തിരുവാതിര, 8ന് തുളസിക്കതിര്‍ സംഗീതനിശ.
മകരസംക്രമ ദിവസമായ 14ന് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 10ന് കളഭാഭിഷേകം, വൈകുന്നേരം 5മുതല്‍ കാഴ്ചശ്രീബലി, സേവ എഴുന്നള്ളിപ്പ്, 6ന് ദേശവിളക്ക്, തുടര്‍ന്ന് സോപാന സംഗീതം. 6.30 മുതല്‍ ശാസ്താവിൻ്റെ നടയിൽ മഹാനീരജനം, ദീപക്കാഴ്ച, ചുറ്റുവിളക്ക്. സേവ എഴുന്നള്ളിപ്പിന് ഗജരാജന്‍ പാമ്പാടി രാജന്‍ ഭഗവാന്റെ തിടമ്പേറ്റും.
ഉത്സവ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമനയില്ലത്ത് എസ് ദാമോദരന്‍ നമ്പൂതിരിയും മേല്‍ശാന്തി പി.കെ മധുസൂദനന്‍ നമ്പൂതിരിയും മുഖ്യകാര്‍മ്മികത്വം വഹിക്കും.