ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്





ബംഗളൂരു: ലോൺ തിരിച്ചടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ച് യുവാവ്. പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ വിദ്യ എന്ന യുവതിയെയാണ് ഭർത്താവ് വിജയ് പരുക്കേൽപ്പിച്ചത്. വിജയ്ക്കു വേണ്ടി വിദ്യയാണ് ലോൺ എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ലോൺ നൽകിയവർ പണം ആവശ്യപ്പെടാൻ തുടങ്ങി.

ഇതാണ് വഴക്കിന് കാരണമായത്. ചൊവ്വാഴ്ചയാണ് സംഭവം. മൂക്കിന് മുറിവേറ്റ് വിദ്യ കരഞ്ഞതോടെ പരിസരവാസികൾ ഓടിയെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിനെതിരേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Previous Post Next Post