പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ അറസ്റ്റിൽ





കൊച്ചി : പോളണ്ടിൽ വെയർഹൗസ് വർക്കർ ആയി ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു നിരവധി പേരെ വഞ്ചിച്ച ആൾ അറസ്റ്റിൽ.

എറണാകുളം ആലുവ തോട്ടക്കാട്ടുകര ചെറു കടവിൽ വീട്ടില്‍ സന്തോഷ് ജോസഫ് (49) എന്നയാളെയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
 
എറണാകുളം കോമ്പാറയിൽ സാൻജോസ് ഇന്റർനാഷണൽ എന്ന സ്ഥാപനമാണ് പ്രതി നടത്തി കൊണ്ടുവന്നിരുന്നത്.

പോളണ്ടിൽ വെയർ ഹൗസിൽ വർക്കറായി ജോലി മേടിച്ചു കൊടുക്കാം എന്നു പറഞ്ഞായിരുന്നു പരാതിക്കാരുടെ കൈയിൽ നിന്നും പ്രതി പണം കൈപ്പറ്റിയിരുന്നത്.
 
ഓൺലൈനിൽ സാൻജോസ് ഇന്റർനാഷണൽ എന്ന കമ്പനിയുടെ പേരിൽ വിദേശത്ത് ജോലി എന്ന പേരിൽ പരസ്യം നൽകുമായിരുന്നു.
ഈ പരസ്യം കണ്ട് വന്നവരായിരുന്നു ചതിയിൽ പെട്ടത്. 

പോളണ്ടിൽ പോകുന്നതിന് നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം
 രൂപ വേണമെന്നും അതിന് അഡ്വാൻസായി 100000 രൂപ കൈപ്പറ്റുകയും ചെയ്യും. പിന്നീട് ഒരു അവധി പറഞ്ഞ് നീട്ടുകയും പിന്നീട് ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു.

നിരവധി ആളുകളില്‍ നിന്നും ഈ വിധത്തിൽ പ്രതി ലക്ഷക്കണക്കിന് രൂപ പറ്റിച്ചിട്ടുണ്ട്. പ്രതിക്കെതിരെ പരാതിക്കാർ പോലീസിനെ സമീപിച്ചപ്പോൾ ഇയാൾ മുങ്ങുകയായിരുന്നു. 

പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതി മംഗലാപുരത്ത് ഉണ്ടെന്ന് മനസ്സിലാക്കുകയും തുടർന്ന് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Previous Post Next Post