അതേസമയം നടിയുടെ ആത്മഹത്യാ ശ്രമത്തിന് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണ് വിവരമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സാക്ഷികളില്‍ ഒരാളായ നടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.
കൂറുമാറിയ സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. കേസില്‍ സിനിമാ മേഖലയില്‍ നിന്നുള്ള ഇരുപതിലേറെ സാക്ഷികള്‍ കൂറുമാറിയിരുന്നു.