അച്ഛനും മകളും തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന് ശൃദ്യയെ മുറിയിൽ കയറ്റി വാതിൽ ചാരിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുരേഷ് സ്വയം വെട്ടി പരിക്കേൽപ്പിച്ചു. അമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്.
മത്സ്യ വില്പനക്കാരനായ സുരേഷിനു സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സുരേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.