തിരുവനന്തപുരം: കോട്ടയം ഉൾപ്പെടെ നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ. ഇതോടെ കടുത്ത നിയന്ത്രണങ്ങൾ ജില്ലകളിൽ ഏർപ്പെടുത്തും. ഇന്നലെവരെ കോട്ടയം എ കാറ്റഗറിയിൽ ആയിരുന്നു.
ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയ സി കാറ്റഗറിയിൽ നാല് ജില്ലകളെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, എന്നീ ജില്ലകളെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്.
ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികൾ ആയാലാണ് ഒരു ജില്ലയെ കാറ്റഗറിസി-യിൽ ഉൾപ്പെടുത്തുന്നത്
സി കാറ്റഗറിയിൽ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം.
മതപരമായ ചടങ്ങുകൾ ഓൺ ലൈനിൽ മാത്രം
കോളജുകളിൽ അവസാന സെമസ്റ്റർ ക്‌ളാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ.
പൊതു പരിപാടികൾക്ക് വിലക്ക്
നേരത്തെ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിൽ ഉൾപ്പെട്ടിരുന്നത്. പുതിയ നാല് ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ സി കാറ്റഗറിയിലെ ആകെ ജില്ലകളുടെ എണ്ണം അഞ്ചായി.