രാഹുല്‍ ഗാന്ധി സംഘപരിവാര്‍ നയം തീവ്രമായി അവതരിപ്പിക്കുന്നുവെന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍



രാഹുല്‍ ഗാന്ധി സംഘപരിവാര്‍ നയം തീവ്രമായി അവതരിപ്പിക്കുന്നുവെന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോഴിക്കോട് പൊതുസമ്മേളനം ഉദിഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ഘട്ടത്തില്‍ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് എല്ലാവരും രംഗത്തിറങ്ങേണ്ടതുണ്ട്. നെഹ്റുവിന്റെ കുടുംബ പരമ്ബരയില്‍ പെട്ട കോണ്‍ഗ്രസ് നേതാവ് നെഹ്റു കുടുംബത്തിന്റെ മത നിരപേക്ഷതയാണോ പിന്തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് നാം കേട്ടത്. ഞാന്‍ ഹിന്ദുവാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇവിടെ ഹിന്ദു ഭരണമാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

എല്ലാ മതവിശ്വാസികള്‍ക്കും മതവിശ്വാസമില്ലാത്തവര്‍ക്കും ഒരേ നീതി, അതാണ് മതനിരപക്ഷത. സംഘ പരിവാര്‍ ലക്ഷ്യമായ ഹിന്ദു രാഷ്ട്രം ഇവിടെയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുന്നത്

കോണ്‍ഗസ് പലപ്പോഴും സംഘ പരിവാറിന്റെ വര്‍ഗീയതയുമായി സമരസപ്പെടുന്ന കാഴ്ചയാണ് ഇതിലൂടെ കാണാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പിമറായി വിജയന്‍ പറഞ്ഞു.

ആശയപരമായി വന്ന തകര്‍ച്ചയും വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ കഴിയാത്ത അവസ്ഥയുമാണ് കോണ്‍ഗ്രസിനെ ഈ ഗതിയിലെത്തിച്ചത്. രാഹുല്‍ ഗാന്ധി സംഘ പരിവാര്‍ നയം കൂടുതല്‍ തീവ്രമായി അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Previous Post Next Post