നാല് വയസ്സുകാരനെ കൊന്ന് അലമാരയിൽ വച്ചു.കുട്ടിയുടെ'സ്വര്‍ണം പണയം വെക്കാനെത്തിയ അയൽക്കാരി പിടിയിൽ

നാഗര്‍കോവില്‍: വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാല് വയസ്സുകാരന്‍ ജോഹന്‍ റിഷിയെ കാണാതായത്.  പലയിടത്തും തിരഞ്ഞിട്ടും കാണാതായതോടെ പോലീസില്‍ വിവരം അറിയിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ അയല്‍ക്കാരിയായ ഫാത്തിമ കുട്ടി ധരിച്ചിരുന്ന ആഭരണങ്ങള്‍ സമീപത്തെ ബാങ്കില്‍ പണയം വെച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. 

തുടര്‍ന്ന് ഇവര്‍ ഫാത്തിമയുടെ വീട്ടിനുള്ളില്‍ തിരച്ചില്‍ നടത്തി. അപ്പോഴാണ് അലമാരയ്ക്കുള്ളില്‍ വായും കൈയ്യും കാലും തുണിയില്‍ കെട്ടിയ നിലയില്‍ കുട്ടിയെ കണ്ടത്. 
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നേരത്തെ മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഫാത്തിമയുടെ വീടിനു മുന്നില്‍ റോഡ് ഉപരോധിച്ചു. പോലീസ് ഫാത്തിമയെ കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം തുടങ്ങി.
മണവാളക്കുറിച്ചിക്കു സമീപം കടിയപ്പട്ടണം ഗ്രാമത്തിലെ ജോണ്‍ റിച്ചാര്‍ഡ്-സഹായ സില്‍ജ ദമ്പതിമാരുടെ മകന്‍ ജോഹന്‍ റിഷി(4) ആണ് കൊല്ലപ്പെട്ടത്.ജോണ്‍ റിച്ചാര്‍ഡ് വിദേശത്താണ്. സഹായ ജില്‍സയും രണ്ട് മക്കളുമാണ് വീട്ടിലുള്ളത്.  



Previous Post Next Post